രാജ്യത്ത് 2023 മെയ് 19, 20 ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 മെയ് 19-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ ദിനങ്ങളിൽ പെട്ടന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും, അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുള്ളതിനാൽ കാഴ്ച മറയാമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിക്കിട്ടുണ്ട്. ഇടിയോട് കൂടിയ മഴ, പൊടിക്കാറ്റ് എന്നിവയും അനുഭവപ്പെടാം.
വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെയ് 19, വെള്ളിയാഴ്ച 8 മുതൽ 18 നോട്ട് വരെ വേഗതയിലുള്ള കാറ്റ്, 3 മുതൽ 5 അടിവരെ ഉയരത്തിലുള്ള തിരമാലകൾ എന്നിവ അനുഭവപ്പെടാനിടയുണ്ട്.
മെയ് 20, ശനിയാഴ്ച 12 മുതൽ 22 നോട്ട് വരെ വേഗതയിലുള്ള കാറ്റ്, 2 മുതൽ 5 അടിവരെ ഉയരത്തിലുള്ള തിരമാലകൾ എന്നിവ അനുഭവപ്പെടാനിടയുണ്ട്.
രാജ്യത്ത് 2023 മെയ് 18, വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
Cover Image: Qatar News Agency.