രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 നവംബർ 18, ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 നവംബർ 13-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 15 മുതൽ നവംബർ 18 വരെ യു എ ഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബർ 16, 17 തീയതികളിൽ മഴ ശക്തിപ്രാപിക്കാനിടയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വടക്കന്‍, കിഴക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും ലഭിക്കാനിടയുള്ള ഈ മഴയുടെ തീവ്രത നവംബർ 17, വെള്ളിയാഴ്ച രാത്രിയോടെ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.