ഖത്തർ: ഏപ്രിൽ 13 മുതൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്ത് 2023 ഏപ്രിൽ 13, വ്യാഴാഴ്ച മുതൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 ഏപ്രിൽ 11-ന് വൈകീട്ടാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഏപ്രിൽ 13 മുതൽ ഖത്തറിൽ ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ മഴ വാരാന്ത്യം അവസാനിക്കുന്നത് വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

വാരാന്ത്യത്തിൽ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം പെട്ടന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ ഖത്തർ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Cover Image: Qatar News Agency.