രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 മാർച്ച് 24, തിങ്കളാഴ്ച മുതൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മാർച്ച് 23-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
⚠️تنبيه
— الأرصاد العمانية (@OmanMeteorology) March 23, 2025
نشاط الرياح الشمالية الغربية ابتداء من صباح الغد و تستمر
لعدة أيام قادمة pic.twitter.com/CNfy0vAUyS
ഈ കാറ്റ് 2025 മാർച്ച് 24, തിങ്കളാഴ്ച മുതൽ വരുന്ന ഏതാനം ദിനങ്ങളിലും തുടരുമെന്നും ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒമാനിൽ അന്തരീക്ഷ താപനില താഴുന്നതിന് സാധ്യതയുണ്ട്.
ഇതോടൊപ്പം ഒമാനിലെ മരുഭൂമേഖലകളിലും തുറസ്സായ പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ കാലയളവിൽ മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും, ഒമാൻ കടലിന്റെ തീരമേഖലകളിലും മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.