രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 മെയ് 16, വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മെയ് 15-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
⚠️تنبيه
— الأرصاد العمانية (@OmanMeteorology) May 15, 2025
نشاط الرياح الشمالية الغربية (ابتداء من يوم الغد الجمعة
وحتى مساء يوم الأحد) pic.twitter.com/5kTawLHpj1
ഈ അറിയിപ്പ് പ്രകാരം 2025 മെയ് 16 മുതൽ മെയ് 18, ഞായറാഴ്ച വൈകീട്ട് വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഈ കാലയളവിൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്.
ഒമാനിലെ മരുഭൂമേഖലകളിലും തുറസ്സായ പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ കാലയളവിൽ മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും, ഒമാൻ കടലിന്റെ തീരമേഖലകളിലും രണ്ട് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.