രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മെയ് 28-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
رياح شمالية غربية تتراوح مابين النشطة إلى القوية من يوم الجمعة #قطر
— أرصاد قطر (@qatarweather) May 28, 2025
Northwesterly winds ranging from fresh to strong starting Friday #Qatar pic.twitter.com/HR7NRfK0eX
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2025 മെയ് 30, വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന് സാധ്യതയുണ്ട്. ഈ കാറ്റ് അടുത്ത ആഴ്ചയിലും തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് മൂലം തുറന്ന പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.
ഇതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നൽകുന്ന ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം ആഹ്വാനം ചെയ്തിട്ടുണ്ട്.