രാജ്യത്ത് വാരാന്ത്യത്തിൽ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഒക്ടോബർ 5-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം 2023 ഒക്ടോബർ 6, വെള്ളിയാഴ്ച, ഒക്ടോബർ 7, ശനിയാഴ്ച എന്നീ ദിവസങ്ങളിൽ പരമാവധി അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്താനിടയുണ്ട്. ഒക്ടോബർ 6-ന് താഴ്ന്ന താപനില 31 ഡിഗ്രി സെൽഷ്യസും ഒക്ടോബർ 7-ന് 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഒക്ടോബർ 6-ന് സാമാന്യം ശക്തമായ കാറ്റിനും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 7-ന് ഖത്തറിൽ 10 മുതൽ 20 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Cover Image: @qatarweather.