ചൈനയിൽ 31 പേർക്ക് കൂടി COVID-19

International News

ചൈനയിൽ 31 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ദേശീയ ആരോഗ്യ വകുപ്പ് മാർച്ച് 30-നു അറിയിച്ചു. ഇതിൽ ഒരാൾക്ക് ചൈനയിൽ നിന്ന് തന്നെ രോഗം പകർന്നതാണ്. മറ്റു കേസുകൾ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. രാജ്യത്ത് നിന്ന് 4 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ചൈനയിൽ ആകെ രോഗം കണ്ടെത്തിയവരുടെ എണ്ണം 81,470 ആയി. ഇത് വരെ ചൈനയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 3,304 പേർ മരിച്ചിട്ടുണ്ട്.