സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തി വന്ന വായ്പക്കാർക്കാണ് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കുന്നത്. എന്നാൽ ദീർഘകാലമായി തിരിച്ചടവ് നടത്താതിരിക്കുന്ന വായ്പക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.
ഇതോടൊപ്പം 5 സെന്റിന് താഴെ ഭൂമിയിലുള്ള കിടപ്പാടം ജപ്തി ചെയ്യരുതെന്ന സംസ്ഥാന സർക്കാരിന്റെ മുൻനിർദേശവും പാലിക്കണമെന്ന് സഹകരണ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.