ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് കൊറോണാ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി(SPEA) നിർദ്ദേശങ്ങൾ നൽകി. ഫെബ്രുവരി 29-നു പുറത്തിറക്കിയ, COVID-19 വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമാക്കിയുള്ള ഈ അറിയിപ്പിലൂടെ, ജലദോഷം, പനി, ചുമ എന്നീ രോഗലക്ഷണങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികളെ രോഗം പൂർണ്ണമായും ഭേദമാകുന്നതുവരെ സ്കൂളുകളിൽ നിന്ന് വിട്ടു നിർത്താനും ഇവർക്ക് വീടുകളിൽ ആവശ്യമായ ചികിത്സ നൽകാനും, SPEA ഡയറക്ടർ അലി അൽ ഹൊസാനി നിർദ്ദേശിച്ചിട്ടുണ്ട്.