ഇന്ത്യ: കൊറോണാ വൈറസിനെതിരെ ജാഗ്രത തീർത്ത് ജനതാ കർഫ്യു

Live

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം COVID-19 ‘ബ്രേക്ക് ദി ചെയിൻ’ ആശയത്തിന്റെ ഭാഗമായുള്ള ജനതാ കർഫ്യു രാജ്യം മുഴുവനുമുള്ള ജനങ്ങൾ ഏറ്റെടുത്തു. ഇത് വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം അടിയന്തിര സ്വഭാവമുള്ള കാര്യങ്ങൾക്കൊഴികെ ആരും വീടുകളിൾ നിന്ന് പുറത്തിറങ്ങുന്നില്ല.

ജനത കർഫ്യുവിന്റെ ഭാഗമായി സമൂഹ അകലം പാലിക്കുന്നതിന്റെ ഭാഗമായി വിജനമായ തെരുവുകളും അടഞ്ഞുകിടക്കുന്ന കടകളും: തിരുവന്തപുരത്തു നിന്നുള്ള ദൃശ്യങ്ങൾ [ചിത്രങ്ങൾക്ക് കടപ്പാട്: ശ്രീ. ബാബു വിജയൻ]

കേരളമുൾപ്പടെ എല്ലാ സംസ്ഥാനങ്ങളും മികച്ച രീതിയിലാണ് ഈ നിർദ്ദേശത്തോട് പ്രതികരിച്ചത്. സർക്കാർ സംവിധാനങ്ങളും, പൊതു പ്രവർത്തകരും, നിയമപാലകരുമെല്ലാം ഈ ആശയത്തിന്റെ പ്രചാരണത്തിനായി ജനങ്ങൾക്കിടയിൽ മികച്ച ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്.

Live Updates: