എയർഇന്ത്യ എക്സ്പ്രസ്സ്: അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് COVID-19 റിസൾട്ട് നിർബന്ധം

UAE

അബുദാബി, ഷാർജ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് COVID-19 നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് അബുദാബി, ഷാർജ എയർപോർട്ടുകളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് COVID-19 ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത്.

https://twitter.com/FlyWithIX/status/1295640259514920960

യാത്രചെയ്യുന്നതിനു 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR പരിശോധനാ ഫലങ്ങളാണ് യാത്രികർ ഇപ്രകാരം ഹാജരാക്കേണ്ടത്. ഷാർജ വിമാനത്താവളത്തിൽ ഈ നിർദ്ദേശം നടപ്പിലാക്കിയതായും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പിൽ പറയുന്നുണ്ട്.

https://twitter.com/FlyWithIX/status/1295617304055537664

അബുദാബിയിൽ നിന്നുള്ള യാത്രികർക്ക് ഓഗസ്റ്റ് 21 മുതലാണ് ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നത്.

അബുദാബി എയർപോർട്ടിൽ നിന്ന് ഇത്തിഹാദ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന്, ഇത്തിഹാദ് എയർവേസ്‌ ഔദ്യോഗിക വെബ്സൈറ്റിലെ യാത്രാ നിബന്ധനകളിലും വ്യക്തമാക്കിയിട്ടുണ്ട്.