അബുദാബി: ആറ് ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാണെന്ന് SEHA

GCC News

അൽ ദഫ്‌റ മേഖലയിലെ ആറ് ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ കേന്ദ്രങ്ങളിൽ നടത്തുന്ന റാപിഡ് COVID-19 PCR പരിശോധനകളുടെ ഫലം അഞ്ച് മണിക്കൂറിനിടയിൽ ലഭ്യമാണെന്നും SEHA വ്യക്തമാക്കിയിട്ടുണ്ട്. അൽ ദഫ്‌റയിലെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്നാണ് SEHA റാപിഡ് COVID-19 PCR ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നത്:

  • മദിനത് സായിദിലെ COVID-19 പ്രൈം അസ്സസ്മെന്റ് സെന്റർ – 8:00 am to 10:00 pm.
  • മദിനത് സായിദിലെ COVID-19 ഡ്രൈവ് ത്രൂ സേവന കേന്ദ്രം – 8:00 am to 8:00 pm.
  • ഗയതിയിലെ COVID-19 ഡ്രൈവ് ത്രൂ സേവന കേന്ദ്രം – 8:00 am to 8:00 pm.
  • ഡെൽമയിലെ COVID-19 ഡ്രൈവ് ത്രൂ സേവന കേന്ദ്രം – 8:00 am to 8:00 pm.
  • ലിവയിലെ COVID-19 ഡ്രൈവ് ത്രൂ സേവന കേന്ദ്രം – 8:00 am to 8:00 pm.
  • മർഫയിലെ COVID-19 ഡ്രൈവ് ത്രൂ സേവന കേന്ദ്രം – 8:00 am to 8:00 pm.

അഞ്ച് മണിക്കൂറിനിടയിൽ പരിശോധനാ ഫലം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സേവനത്തിനായി മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് പരിശോധനയ്ക്കായി രജിസ്റ്റർ ചെയ്യുന്ന വേളയിൽ 250 ദിർഹം നൽകാവുന്നതാണ്. റാപിഡ് COVID-19 ടെസ്റ്റ് റിസൾട്ടുകൾ SMS-ലൂടെയും, Al Hosn, SEHA ആപ്പുകളിലൂടെയും ലഭിക്കുന്നതാണ്.

WAM