ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർക്കുള്ള പ്രത്യേക ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ

GCC News

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും പ്രവർത്തന സജ്ജമായതോടെ, യാത്രികരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന നിരവധി മുൻകരുതലുകൾ വിമാനത്താവളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സിന്റെ നിർദ്ദേശത്തിനനുസരിച്ചുള്ള പ്രതിരോധ നടപടികളും, മാർഗ്ഗനിർദ്ദേശങ്ങളുമാണ് വിമാനത്താവളത്തിൽ നടപ്പിലാക്കുന്നത്.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർക്കായി വിമാനത്താവള അധികൃതർ നൽകിയിട്ടുള്ള പ്രത്യേക ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ:
  • COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
  • വിമാനസമയത്തിനു 3 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ എത്തേണ്ടതാണ്.
  • യാത്രികർക്കും, ജീവനക്കാർക്കും മാത്രമാണ് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുക. സഹയാത്രികരില്ലാത്ത പ്രായം കുറഞ്ഞ യാത്രികർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരുടെ കൂടെയുള്ള സഹായികൾക്ക് അനുവാദം നൽകും.
  • യാത്രികരെ സ്വീകരിക്കാനെത്തുന്നവർക്ക് അറൈവൽ ഏരിയയിലേക്ക് പ്രവേശനം നൽകുന്നതല്ല.
  • വിമാനത്താവളത്തിൽ മാസ്കുകൾ മുഴുവൻ സമയവും നിർബന്ധമാണ്.
  • വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് തെർമൽ സ്ക്രീനിംഗ് ഉണ്ടായിരിക്കും. ഇവയിൽ സാധാരണയിൽ കവിഞ്ഞ ശരീരോഷ്മാവ് രേഖപെടുത്തുന്നവരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുന്നതാണ്.
  • വിമാനത്താവളത്തിൽ എല്ലായിടങ്ങളിലും നിർബന്ധമായി സമൂഹ അകലം ഉറപ്പാക്കുക.
  • യാത്രികർ കഴിയുന്നതും ഇലക്ട്രോണിക് ചെക്ക്-ഇൻ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
  • വിമാനത്താവളത്തിൽ കഴിയുന്നതും കറൻസി ഇടപാടുകൾ ഒഴിവാക്കി ഡിജിറ്റൽ പണമിടപാടുകൾ നടത്തേണ്ടതാണ്.
  • വിമാനത്താവളത്തിലെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് പ്രവേശനം അനുവദിക്കുന്നതല്ല.