യു എ ഇയിൽ ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടന്ന 129 പേർക്കെതിരെ നിയമ നടപടി

GCC News

യു എ ഇയിൽ ക്വാറന്റീൻ, ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കാത്ത 129 പേർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നിയമ നടപടികൾ കൈകൊള്ളുന്നതിനായി ശുപാർശ ചെയ്തു. COVID-19 പകരുന്നത് തടയുന്നതിനും, സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി, ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്വത്തോടെ അല്ലാത്ത പെരുമാറ്റങ്ങൾക്കെതിരെ നിയമ നടപടികൾ കൈകൊള്ളുന്നതിനായി യു എ ഇ നടപ്പിലാക്കിയ കാബിനറ്റ് റെസൊല്യൂഷൻ 17 / 2020 പ്രകാരമാണ് ഈ തീരുമാനം.

ആദ്യമായി ഇത്തരം ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കെതിരെ നിയമ നടപടികളുടെ ഭാഗമായി അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ച ശേഷം 50000 ദിർഹം പിഴ ചുമത്താവുന്നതാണ്. വീണ്ടും ഹോം ക്വാറന്റീൻ നടപടികളിൽ വീഴ്ച വരുത്തുന്നവർക്ക് 100000 ദിർഹം പിഴയോ മൂന്ന് വർഷം വരെ തടവോ ശിക്ഷയായി ലഭിക്കാം. ഈ നിയമത്തിന്റെ ഭാഗമായി രണ്ടിൽ കൂടുതൽ തവണ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യുന്നതാന്നതാണെന്നും, ഇവരെ ക്രിമിനൽ നടപടികൾ ചുമത്തി വിചാരണ ചെയ്യുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

യു എ ഇയിൽ ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടന്നതിനു പിടിക്കപ്പെട്ട 129 പേർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.