ഒമാൻ: COVID-19 വാക്സിനേഷൻ നിയമം മൂലം നിർബന്ധമാക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Oman

നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തിൽ, പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വാക്സിനേഷൻ അനുവാര്യമാണെങ്കിലും, രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിയമം മൂലം മുഴുവൻ പേർക്കും നിർബന്ധമാക്കിയിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഓരോ വ്യക്തിയും നിർബന്ധമായും COVID-19 വാക്സിനെടുത്തിരിക്കണം എന്ന നയം നിയമപരമായി രാജ്യത്ത് നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

https://twitter.com/OmaniMOH/status/1406466838335209472

ജൂൺ 20-ന് രാവിലെയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്. പൊതുസമൂഹത്തിലെ സുരക്ഷ മുൻനിർത്തി വാക്സിൻ കുത്തിവെപ്പെടുക്കുക എന്നത് ഓരോ വ്യക്തിയുടെയും ഇത് സംബന്ധിച്ചുള്ള നിലപാടുകൾ അടിസ്ഥാനമാക്കിയാണെന്ന് മന്ത്രാലയം അറിയിച്ചു. പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം, രാജ്യത്തോടുള്ള കടമ മുതലായവയിൽ ഇത് അധിഷ്ഠിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.