ഒമാൻ: ഈദുൽ ഫിത്ർ ദിനത്തിൽ മസ്കറ്റിൽ പാർക്കിംഗ് നിയന്ത്രണം

Oman

ഈദുൽ ഫിത്ർ ദിനമായ 2024 ഏപ്രിൽ 10, ബുധനാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിൽ ഭാഗികമായി വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിൽ 9-ന് രാത്രിയാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഏപ്രിൽ 10-ന് രാവിലെ സീബ് വിലായത്തിലെ അൽ ബറാക പാലസ് റൌണ്ട്എബൌട്ടിൽ നിന്ന് അൽ ഹൈൽ നോർത്ത് ബീച്ചിലേക്കുള്ള റോഡിൽ ഇരുവശത്തും പാർക്കിംഗ് അനുവദിക്കുന്നതല്ല.