ഈദ്: ഖത്തറിലെ സ്വകാര്യ മേഖലയിൽ മൂന്ന് ദിവസത്തെ അവധി

GCC News

ഈദുൽ ഫിത്ർ വേളയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. 2024 ഏപ്രിൽ 9-ന് വൈകീട്ടാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

“രാജ്യത്തെ തൊഴിൽ നിയമങ്ങൾ പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ ഈദുൽ ഫിത്ർ അവധിയ്ക്ക് അർഹതയുണ്ട്.”, ഖത്തർ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

“തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരം, ഈദ് അവധി ദിനങ്ങളിൽ പ്രവർത്തനം ആവശ്യമായിവരുന്ന മേഖലകളിലെ തൊഴിലാളികൾക്ക് ഓവർ ടൈം, പ്രത്യേക അലവൻസ് എന്നിവ അനുവദിച്ച് കൊണ്ട് അവധിദിനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്നതാണ്.”, മന്ത്രാലയം കൂട്ടിച്ചേർത്തു.