2024 ജനുവരി 15 മുതൽ രാജ്യത്തെ ഡെലിവറി ബൈക്കുകൾ റോഡുകളിലെ വലത് വശത്തുള്ള ലെയിനിലൂടെ സഞ്ചരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 1-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതിൽ വീഴ്ച്ച വരുത്തുന്ന ഡെലിവറി ബൈക്ക് യാത്രികർക്ക് 2024 ജനുവരി 15 മുതൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനും, റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് ഈ നടപടി.
Cover Image: Qatar MoI.