COVID-19 വ്യാപനം തടയുന്നതിനായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു. ഇന്ന് രാത്രി 8-നു രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്.
രാജ്യത്ത് ഇത് സംബന്ധിച്ച് നടപ്പിലാകാൻ പോകുന്ന നിയന്ത്രണങ്ങളും, നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകളും എന്തെല്ലാമാണെന്ന് ഈ അവസരത്തിൽ പരിശോധിക്കാം.
- കേന്ദ്ര സർക്കാർ ഓഫീസുകളും, പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചിടും. പ്രതിരോധം, കേന്ദ്ര പോലീസ് സേന, ട്രെഷറി, പെട്രോളിയം, സി എൻ ജി, എൽ പി ജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾ, ദുരന്ത നിവാരണം, വൈദ്യുതി, തപാൽ, നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.
- സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. നിയമപാലനവും, സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും, അടിയന്തിര സ്വഭാവമുള്ള സേവനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി, ജലവിതരണം, തുടങ്ങിയ സേവനങ്ങൾക്കും നിയന്ത്രണം ബാധകമല്ല.
- പൊതു രംഗത്തെയും സ്വകാര്യ മേഖലയിലെയും ആശുപത്രികൾ, ആരോഗ്യ മേഖലയിലെ മറ്റു സ്ഥാപനങ്ങൾ, മരുന്നുകളുടെയും ആരോഗ്യ രംഗത്തെ ഉപകരണങ്ങളുടെയും നിർമ്മാണം, വിതരണം എന്നീ മേഖലകളിലെ സംവിധാനങ്ങൾ, ഡിസ്പെൻസറികൾ, ലാബുകൾ, നഴ്സിംഗ് ഹോം, മരുന്ന് കടകൾ, ആംബുലസുകൾ എന്നിവയ്ക്ക് തടസമില്ല. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ യാത്രകൾക്കായുള്ള വാഹനങ്ങൾക്ക് തടസമില്ല.
- വാണിജ്യ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. താഴെ പറയുന്ന മേഖലകളിൽ ഇളവുകളുള്ളതിനാൽ അവ പ്രവർത്തിക്കുന്നതായിരിക്കും:
- അവശ്യ വസ്തുക്കളുടെ കടകൾ, റേഷൻ ഷോപ്പുകൾ, ഭക്ഷണ വസ്തുക്കൾ, ധാന്യങ്ങൾ, പഴം, പച്ചക്കറി, പാൽ, മാംസം, മീൻ, കാലിത്തീറ്റ എന്നിവയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട വ്യാപാരങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. കഴിയുന്നതും അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കാനുള്ള നടപടികൾ എടുക്കാൻ ജില്ലാഭരണ സംവിധാനങ്ങൾക്ക് നിർദ്ദേശം.
- ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ATM കേന്ദ്രങ്ങൾ
- അച്ചടി, ഇലക്ട്രോണിക് രംഗത്തെ മാധ്യമങ്ങൾ
- ടെലികമ്യൂണിക്കേഷൻ, ഇന്റർനെറ്റ്, കേബിൾ സേവനങ്ങൾ. IT, ITES സേവനങ്ങൾ കഴിയുന്നതും വീടുകളിൽ ജോലി ചെയ്യുന്ന രീതിയിൽ.
- ഭക്ഷണം, മരുന്ന്, ആരോഗ്യ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇ-കോമേഴ്‌സ് സേവനങ്ങൾ
- പെട്രോൾ പമ്പുകൾ, LPG സേവനങ്ങൾ
- സ്വകാര്യ സുരക്ഷാ സേവനങ്ങൾ
- കോൾഡ് സ്റ്റോറേജ്, വെയർ ഹൗസിങ് സേവനങ്ങൾ
- ഷെയർ മാർക്കറ്റ്
- വ്യവസായ സംരംഭങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. നിത്യോപയോഗ സാധനങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും, പ്രത്യേക അനുമതിയുള്ള ഇടങ്ങളിലും ഇളവുകൾ ഉണ്ടായിരിക്കും.
- എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിർത്തലാക്കും. അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം, അടിയന്തിര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയ്ക്ക് ഇളവ്.
- ലോഡ്ജുകളും, ഹോട്ടലുകളും അടച്ചിടും. നിലവിൽ യാത്രാ വിലക്കുകൾ മൂലം കുടുങ്ങികിടക്കുന്നവരെ താമസിപ്പിച്ചിട്ടുള്ള ഹോട്ടലുകൾ, ക്വാറന്റൈനിലുള്ള ആളുകളെ താമസിപ്പിച്ചിട്ടുള്ള ഹോട്ടലുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.
- എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളും അടച്ചിടും.
- എല്ലാ ആരാധനാലയങ്ങളും അടച്ചിടും.
- എല്ലാ സാമൂഹികമായ ഒത്തുചേരലുകളും ഒഴിവാക്കണം
- മരണങ്ങൾ സംബന്ധിച്ച ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ സംബന്ധിക്കരുത്.
- നിലവിൽ ക്വറന്റീനിൽ തുടരുന്നവർ കർശനമായും നിയന്ത്രണം പാലിക്കണം.
ഈ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടായിരിക്കും.
1 thought on “ഇന്ത്യ: 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൌൺ സംബന്ധിച്ച വിശദാംശങ്ങള്‍”
Comments are closed.