വേനല്‍ചൂടിനെ പ്രതിരോധിക്കുന്നതിനും, ഈ വേനൽക്കാലത്ത് പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നതിനായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഒരു ഗൈഡ് പുറത്തിറക്കി.
വേനലിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ മുതലായവ ഉൾപ്പെടുത്തിയാണ് ഈ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്.
വേനൽക്കാലത്ത് ഉണ്ടാകാനിടയുള്ള വിവിധ രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാല സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ധാരാളം വെള്ളം കുടിയ്ക്കാനും, കൃത്യമായ ഉറക്കം ഉറപ്പ് വരുത്താനും DHA നിർദ്ദേശിച്ചിട്ടുണ്ട്.
https://www.dha.gov.ae/uploads/062022/Summer%20guideline%20en202223169.pdf എന്ന വിലാസത്തിൽ നിന്ന് ഈ ഗൈഡ് പി ഡി എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Cover Image: Pixabay.