ഒമാൻ: ദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേള 2026 സെപ്റ്റംബർ 6-ന് ആരംഭിക്കും

featured GCC News

ദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ് 2026 സെപ്റ്റംബർ 6-ന് സലാലയിൽ ആരംഭിക്കും. 2026 ഓഗസ്റ്റ് 17-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2026 സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 9 വരെയാണ് ദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, ദോഫാർ മുനിസിപ്പാലിറ്റി എന്നിവരുമായി സഹകരിച്ച് കൊണ്ട് ഒമാൻ ഫിലിം സൊസൈറ്റി (OFS) സംഘടിപ്പിക്കുന്ന ഈ ചലച്ചിത്രമേളയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 32 സിനിമകൾ പ്രദർശിപ്പിക്കുന്നതാണ്. ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, പലസ്തീൻ, ഈജിപ്ത്, മൊറോക്കോ, ലിബിയ, ഇറാൻ, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, സ്‌പെയിൻ, റഷ്യ, പോർച്ചുഗൽ എന്നീ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നുണ്ട്.

അറബ്, അന്താരാഷ്ട്ര രംഗത്ത് ഒമാൻ സുൽത്താനേറ്റിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുക, ചലച്ചിത്ര വ്യവസായത്തെ പിന്തുണയ്ക്കുക, ദേശീയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേള ഒരുക്കുന്നത്.