രാജ്യത്ത് 2026 ഓഗസ്റ്റ് 20, വ്യാഴാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഓഗസ്റ്റ് 18-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
من المتوقع أن تتأثر البلاد برياح شمالية غربية يومي الخميس والجمعة (20-21 أغسطس 2026)، تتراوح ما بين نشطة وقوية، مع فرص لغبار مُثار قد يتسبب في تدني مدى الرؤية الأفقية في بعض المناطق، إضافةً إلى وجود تحذيرات بحرية خلال هذه الفترة.#قطر
— أرصاد قطر (@qatarweather) August 18, 2026
The country is expected to be affected by… pic.twitter.com/sLdhWEROCU
2026 ഓഗസ്റ്റ് 20, 21 തീയതികളിൽ ഈ കാറ്റ് ശക്തമാകാനിടയുണ്ട്. ഇത് ഖത്തറിൽ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇത് അന്തരീക്ഷത്തിൽ കാഴ്ച മറയുന്നതിന് കാരണമാകുന്നതാണ്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

