ഒമാൻ: ഖരീഫ് സീസണുമായി ബന്ധപ്പെട്ട് നടത്തുന്ന അനധികൃത പരിപാടികളെക്കുറിച്ച് മുന്നറിയിപ്പ്

GCC News

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് നടത്തുന്ന അനധികൃത വാണിജ്യ പരിപാടികളെക്കുറിച്ച് ദോഫർ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2025 മെയ് 17-നാണ് ദോഫർ മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മൺസൂൺ മഴക്കാലത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലൈസൻസ് ഇല്ലാത്ത വാണിജ്യ പരിപാടികളെക്കുറിച്ച് നിവാസികൾ ജാഗ്രത പുലർത്തണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഇത്തരം അനധികൃത വാണിജ്യ പരിപാടികൾ, വാണിജ്യ പ്രദർശനങ്ങൾ മുതലായവയുടെ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ഇത്തരം പരസ്യങ്ങളോട് പ്രതികരിക്കരുതെന്ന് നിവാസികളോട് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവരിൽ നിന്ന് രജിസ്‌ട്രേഷൻ ഫീസ് ഈടാക്കിക്കൊണ്ട് ഇത്തരം അനധികൃത പരിപാടികൾ സംഘടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത്തരം ലൈസൻസ് ഇല്ലാത്ത പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.