വാഹനങ്ങളിൽ യാത്രികർക്കായി നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ഇരുന്ന് യാത്ര ചെയ്യരുതെന്ന് സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. യാത്രികരുടെ സുരക്ഷ മുൻനിർത്തിയാണിതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രികർക്കായി നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ഇരുന്ന് യാത്ര ചെയ്യുന്നത് സൗദി അറേബ്യയിൽ നിയമലംഘനമായി കണക്കാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ യാത്രികരെ ഇരുത്തിക്കൊണ്ട് വാഹനമോടിക്കുന്നവർക്ക് 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.