ദുബായ്: നബിദിനം പ്രമാണിച്ച് പൊതു മേഖലയിൽ ഓഗസ്റ്റ് 28-ന് അവധി

GCC News

നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.

2026 ഓഗസ്റ്റ് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2026 ഓഗസ്റ്റ് 28-ന് ദുബായിയിലെ സർക്കാർ ഓഫീസുകൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം 2026 ഓഗസ്റ്റ് 31, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്നതും, പൊതുജനങ്ങളെ സേവിക്കുന്നതും, അവശ്യ പൊതു സേവന സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഉൾപ്പെടുന്ന ചുമതലകൾ വഹിക്കുന്ന ജീവനക്കാരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ സർക്കാർ സ്ഥാപനവും അവരുടെ പ്രവർത്തന ആവശ്യകതകൾക്കനുസൃതമായി ഇത്തരം ജീവനക്കാർക്ക് ജോലി സമയം നിശ്ചയിക്കുന്നതാണ്.