എമിറേറ്റിലെ സർക്കാർ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. 2024 ജൂൺ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുബായിലെ പൊതുമേഖലയിൽ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ജൂൺ 18, ചൊവ്വാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അവധിയ്ക്ക് ശേഷം സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ 2024 ജൂൺ 19 മുതൽ പുനരാരംഭിക്കുന്നതാണ്.