ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ജൂൺ 18, ചൊവ്വാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ദുബായിലെ യൂണിവേഴ്സിറ്റികൾ, സ്വകാര്യ വിദ്യാലയങ്ങൾ, നഴ്‌സറികൾ മുതലായവയ്‌ക്കെല്ലാം ഈ തീരുമാനം ബാധകമാണ്.
അവധിയ്ക്ക് ശേഷം ഈ വിദ്യാലയങ്ങളുടെ പ്രവർത്തനം ജൂൺ 19, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.