എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിപ്പ് നൽകി. 2026 മാർച്ച് 12-നാണ് DGHR ഇക്കാര്യം അറിയിച്ചത്.
أصدرت دائرة الموارد البشرية لحكومة دبي تعميماً بشأن عطلة عيد الفطر للعام 1447 هجري، يفيد بتعطيل العمل في الهيئات والدوائر والمؤسسات بحكومة دبي اعتباراً من يوم الخميس الواقع في 19 مارس، على أن يُستأنف الدوام الرسمي يوم الإثنين 23 مارس 2026 pic.twitter.com/ZXLo3FEYvK
— DGHR (@dghr_gov) March 12, 2026
ഈ അറിയിപ്പ് പ്രകാരം ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2026 മാർച്ച് 19 മുതൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2026 മാർച്ച് 23 മുതൽ പുനരാരംഭിക്കുന്നതാണ്.
യു എ ഇയിലെ പൊതുമേഖലയിൽ 2026 മാർച്ച് 19 മുതൽ മാർച്ച് 22 വരെ ഈദുൽ ഫിത്തർ അവധിയായിരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
യു എ ഇയിലെ സ്വകാര്യ മേഖലയിൽ 2026 മാർച്ച് 19 മുതൽ മാർച്ച് 21 വരെ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

