യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. 2024 നവംബർ 29-ന് RTA പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
أعلنت #هيئة_الطرق_و_المواصلات، مواعيد عمل جميع خدماتها خلال عطلة #عيد_الاتحاد53 لدولة الإمارات العربية المتحدة. وتشمل مواعيد العمل مراكز إسعاد المتعاملين ومواقف المركبات الخاضعة للتعرفة وحافلات المواصلات العامة، ومترو وترام دبي، ووسائل النقل البحري، ومراكز مزودي الخدمة "الفحص… pic.twitter.com/l9MPFHps1c
— RTA (@rta_dubai) November 29, 2024
ഈ അറിയിപ്പ് പ്രകാരം 2024 ഡിസംബർ 2, തിങ്കളാഴ്ച്ച മുതൽ ഡിസംബർ 3, ചൊവ്വാഴ്ച അവസാനിക്കുന്നത് വരെ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും.