ദുബായ്: പുതുവത്സര വേളയിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും

featured GCC News

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ഡിസംബർ 25-നാണ് ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (SIRA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പുതുവർഷത്തെ വരവേൽക്കുന്നതിനായി ദുബായിലെ മുപ്പതിലധികം ഇടങ്ങളിൽ അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങൾ അരങ്ങേറുമെന്ന് SIRA അറിയിച്ചിട്ടുണ്ട്. ഈ ഇടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ, സുരക്ഷാ തയ്യാറെടുപ്പുകൾ എന്നിവ വിശകലനം ചെയ്‌തതായും SIRA കൂട്ടിച്ചേർത്തു.

പുതുവത്സര വേളയിൽ ദുബായിലെ താഴെ പറയുന്ന ഇടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ അരങ്ങേറുന്നതാണ്:

  • Burj Khalifa
  • Bab Al Shams Desert Resort
  • Jumeirah Golf Club
  • Emirates Golf Club
  • Sofitel Dubai The Palm Resort
  • Arabian Ranches Golf Club
  • Club Vista Mary The Palm
  • One&Only Royal Mirage Hotel
  • Dubai Festival City Mall
  • Atlantis The Palm Hotel
  • The Royal Palm Hotel
  • Dubai Frame
  • Palazzo Versace Hotel Dubai
  • Jumeirah Group (Burj Al Arab)
  • The Beach & Bluewaters (GBR)
  • Hatta Painting
  • Global Village
  • Dubai Parks and Resorts
  • Al Saif Street
  • The Address Montgomerie Hotel, Dubai
  • Top Golf Club Dubai
  • Le Royal Meridien Beach Resort – Dubai
  • JA Beach Hotel Jebel Ali
  • Bvlgari Resort Dubai
  • Four Seasons Resort Jumeirah Beach
  • Park Hyatt Dubai Hotel
  • Nshama Town Square
  • One&Only The Palm Hotel
  • Five Palm Jumeirah Hotel
  • Marmoum Oasis (Camp)
  • Dubai Design District
  • Nikki Beach Resort and Spa