ഈ വർഷത്തെ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
2021 ഡിസംബർ 29-നാണ് RTA ഇക്കാര്യം അറിയിച്ചത്. പുതുവർഷ അവധി ദിനങ്ങളിൽ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ മാസ്കുകൾ ധരിക്കുന്നത് ഉൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും RTA പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2022 ജനുവരി 1-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയിട്ടുണ്ട്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- 2021 ഡിസംബർ 31-ന് – രാവിലെ 8 മുതൽ രാത്രി 12 മണി വരെ.
- 2022 ജനുവരി 1-ന് – അർദ്ധരാത്രി 12 മുതൽ പിറ്റേന്ന് പുലർച്ചെ 2:15 വരെ.
- 2022 ജനുവരി 2-ന് – രാവിലെ 8 മുതൽ രാത്രി 1:15 മണി വരെ.
ഗ്രീൻ ലൈൻ
- 2021 ഡിസംബർ 31-ന് – രാവിലെ 8 മുതൽ രാത്രി 12 മണി വരെ.
- 2022 ജനുവരി 1-ന് – അർദ്ധരാത്രി 12 മുതൽ പിറ്റേന്ന് പുലർച്ചെ 2:15 വരെ.
- 2022 ജനുവരി 2-ന് – രാവിലെ 8 മുതൽ രാത്രി 1:15 മണി വരെ.
ട്രാം സമയങ്ങൾ
- 2021 ഡിസംബർ 31-ന് – രാവിലെ 9 മുതൽ രാത്രി 12 മണി വരെ.
- 2022 ജനുവരി 1-ന് – അർദ്ധരാത്രി 12 മുതൽ പിറ്റേന്ന് പുലർച്ചെ 1 മണി വരെ.
- 2022 ജനുവരി 2-ന് – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
ബസ് സമയങ്ങൾ (2022 ജനുവരി 1-ന്)
ദുബായ് ബസ്
- ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4.50 മുതൽ രാത്രി 1:22 വരെ.
- അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 4:26 മുതൽ രാത്രി 12:57 വരെ.
- സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4:45 മുതൽ രാത്രി 11:50 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
- അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 4.50 മുതൽ രാത്രി 12:04 വരെ.
- അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:02 മുതൽ രാത്രി 11:30 വരെ.
- ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 11:47 വരെ.
മെട്രോ ലിങ്ക് ബസ്
സെന്റർപോയിന്റ്, മാൾ ഓഫ് എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത, ബുർജ് ഖലീഫ, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നതാണ്.
ഇന്റർസിറ്റി ബസ്
- അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 6.40 മുതൽ രാത്രി 10.20 വരെ.
- യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ – രാവിലെ 04:25 മുതൽ രാത്രി 12.15 വരെ.
- എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 6 മുതൽ രാത്രി 9 വരെ.
- അബു ഹൈൽ മെട്രോ സ്റ്റേഷൻ – രാവിലെ 6.30 മുതൽ രാത്രി 10:35 വരെ.
- ഹത്ത സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 9.30 വരെ.
- ദൈറ സിറ്റി സെന്റർ – രാവിലെ 6:40 മുതൽ രാത്രി 11:30 വരെ.
- അൽ സബ്ക – രാവിലെ 6.30 മുതൽ രാത്രി 10:30 വരെ.
- അൽ ജുബൈൽ സ്റ്റേഷൻ,ഷാർജ – രാവിലെ 5.30 മുതൽ രാത്രി 11:15 വരെ.
- അജ്മാൻ സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 11:00 വരെ.
ജലഗതാഗത സംവിധാനങ്ങൾ
വാട്ടർ ബസ് (2021 ഡിസംബർ 31-ന്)
- ദുബായ് മറീന BM1 മറീന മാൾ, മറീന വാക് – ഉച്ചക്ക് 12 മുതൽ രാത്രി 8 വരെ.
- മറീന പ്രൊമനൈഡ് – മറീന മാൾ ടെറസ് – മറീന വാക് – ഉച്ചക്ക് 2 മുതൽ രാത്രി 8 വരെ.
- മറീന മാൾ – ബ്ലൂ വാട്ടേഴ്സ് – വൈകീട്ട് 04:10 മുതൽ രാത്രി 8 വരെ.
വാട്ടർ ബസ് (2022 ജനുവരി 1-ന്)
- ദുബായ് മറീന BM1 മറീന മാൾ, മറീന വാക് – ഉച്ചക്ക് 12 മുതൽ രാത്രി 11:45 വരെ.
- മറീന പ്രൊമനൈഡ് – മറീന മാൾ ടെറസ് – മറീന വാക് – ഉച്ചക്ക് 2 മുതൽ രാത്രി 10:45 വരെ.
- മറീന മാൾ – ബ്ലൂ വാട്ടേഴ്സ് – വൈകീട്ട് 04:10 മുതൽ രാത്രി 11:45 വരെ.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും 2022 ജനുവരി 1-ന് അവധിയായിരിക്കും. ഇവ ജനുവരി 2 മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്. കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 2021 ഡിസംബർ 31 മുതൽ 2022 ജനുവരി 2 വരെ അവധിയായിരിക്കും. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
2022 ജനുവരി ആദ്യം മുതൽ എമിറേറ്റിലെ വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 3 മുതൽ ദുബായ് മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് RTA നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.