ദുബായ്: ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

featured GCC News

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2024 ഏപ്രിൽ 8-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ താഴെ പറയുന്ന പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 11 മണിവരെ പ്രവർത്തിക്കുന്നതാണ്:

  • ക്രീക്ക് പാർക്ക്.
  • അൽ മംസാർ പാർക്ക്
  • സബീൽ പാർക്ക്.
  • അൽ സഫ പാർക്ക്.
  • മുഷ്‌രിഫ് പാർക്ക്.

ദുബായിലെ മറ്റു പാർക്കുകളുടെ പ്രവർത്തനസമയക്രമം:

  • മൗണ്ടൈൻ ബൈക്ക് ട്രാക്, ഹൈകിങ് ട്രെയിൽ – രാവിലെ 6 മുതൽ വൈകീട്ട് 7 വരെ.
  • ഖുറാനിക് പാർക്ക് – രാവിലെ 8 മുതൽ രാത്രി 10 മണിവരെ.
  • മിറക്കിൾ കേവ്, ഗ്ലാസ് ഹൗസ് – രാവിലെ 9 മുതൽ രാത്രി 8:30 വരെ.
  • ദുബായ് ഫ്രെയിം – രാവിലെ 9 മുതൽ രാത്രി 9 മണിവരെ.
  • ചിൽഡ്രൻസ് സിറ്റി – തിങ്കൾ മുതൽ വെള്ളിവരെ: രാവിലെ 9 മുതൽ രാത്രി 8 വരെ. ശനി, ഞായർ: ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ.
  • റെസിഡെൻഷ്യൽ പാർക്കുകൾ – രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ.