ദുബായിൽ സ്വകാര്യ മേഖലയിൽ വർക്ക് അറ്റ് ഹോം നിർദ്ദേശിച്ചു

GCC News

ദുബായിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് 80 ശതമാനം ജീവനക്കാർക്കും ജോലികൾ വീടുകളിൽ നിന്നു ചെയ്യുന്ന സംവിധാനം നിർബന്ധമാക്കാൻ ദുബായ് എക്കണോമി നിർദ്ദേശം നൽകി. മാർച്ച് 25 മുതൽ ഏപ്രിൽ 9 വരെയാണ് ഈ നിർദ്ദേശം നടപ്പിലാക്കുക. ആളുകൾ കഴിയുന്നതും പൊതു ഇടങ്ങളിൽ പ്രവേശിക്കാതെ വീടുകളിൽ തുടരുന്നത് ഉറപ്പാക്കുന്നതിനാണ് ഈ നിർദ്ദേശം.

ഫാർമസികൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി സ്റ്റോറുകൾ, കോപ്പറേറ്റീവ് സ്റ്റോറുകൾ എന്നിവ ഒഴികെ എല്ലാ സ്വകാര്യ മേഖയിലെ സ്ഥാപനങ്ങളിലും ജോലിക്കെത്തുന്ന ജീവനക്കാരുടെ എണ്ണത്തിൽ ഈ നിർദ്ദേശ പ്രകാരം കുറവ് വരുത്തണം.