റമദാൻ 2025: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി

featured GCC News

2025-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി. 2025 ഫെബ്രുവരി 26-നാണ് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) ഇക്കാര്യം പ്രഖ്യാപിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഇത്തവണത്തെ റമദാനിൽ ദുബായിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ ഫ്ലെക്സിബിൾ വർക്കിങ്, റിമോട്ട് വർക്കിങ് എന്നിവ നടപ്പിലാക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് പ്രകാരം സർക്കാർ ജീവനക്കാർക്ക് പ്രവർത്തിദിനങ്ങളിൽ തൊഴിലിൽ പ്രവേശിക്കുന്ന സമയത്തിൽ പരമാവധി മൂന്ന് മണിക്കൂർ വരെ ഇളവ് അനുവദിക്കുന്നുണ്ട്.

ദുബായിലെ സർക്കാർ ജീവനക്കാർ റമദാനിൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ ചുരുങ്ങിയത് അഞ്ചര മണിക്കൂറെങ്കിലും പ്രവർത്തിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. വെള്ളിയാഴ്ച്ചകളിലെ പ്രവർത്തിസമയം മൂന്ന് മണിക്കൂറായിരിക്കും.

ഇതിന് പുറമെ ആഴ്ചയിൽ രണ്ട് ദിവസം വരെ റിമോട്ട് വർക്കിങ് രീതി പിന്തുടരുന്നതിനും ഇവർക്ക് അനുവാദം നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ കഴിയുന്നതും സമാനമായ രീതി പിന്തുടരാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.