ദുബായിലെ പൊതു ബീച്ചുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് ഭരണാധികാരി അംഗീകാരം നൽകി

featured UAE

എമിറേറ്റിലെ പൊതു ബീച്ചുകളുടെ ദൈര്‍ഘ്യം 400 ശതമാനത്തോളം വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2023 മെയ് 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ‘ദുബായ് മാസ്റ്റർ പ്ലാൻ ഫോർ പബ്ലിക് ബീച്ചസ്’ എന്ന ആസൂത്രിത പദ്ധതിയ്ക്കാണ് ദുബായ് ഭരണാധികാരി അംഗീകാരം നൽകിയത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Source: Dubai Media Office.

ഇതിന്റെ ഭാഗമായി ദുബായിൽ നിലവിലുള്ള ബീച്ചുകൾ വികസിപ്പിക്കുന്നതിനും, പുതിയ ബീച്ചുകൾ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2040-ഓടെ ദുബായിലെ പൊതു ബീച്ചുകളുടെ ദൈര്‍ഘ്യം 400 ശതമാനത്തോളം വർധിപ്പിക്കുന്നതിന്നാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

Source: Dubai Media Office.

ഇതോടെ ദുബായിലെ പൊതു കടൽത്തീരത്തിന്റെ അകെ നീളം നിലവിലെ 21 കിലോമീറ്റർ എന്നതിൽ നിന്ന് 105 കിലോമീറ്ററായി വർധിക്കുന്നതാണ്. പൊതു ബീച്ചുകളിൽ നൽകി വരുന്ന വിവിധ സേവനങ്ങളിൽ 2025-ഓടെ 300 ശതമാനം വർദ്ധനവ് വരുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

Cover Image: Dubai Media Office.