ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നേട്ടം കരസ്ഥമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 29 വരെ ദുബായ് പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഈ അവാർഡ് നേട്ടം ആഘോഷിക്കുന്നതിനായി 2023 ജനുവരി 29 വരെ ദി ബീച്ച് ദുബായിൽ പ്രത്യേക DSF ഡ്രോൺ ഷോ ഒരുക്കുമെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്.
![](http://pravasidaily.com/wp-content/uploads/2023/01/dubai-tripadvisor-no1-drone-show-jan-21-2022b.jpg)
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഗൈഡൻസ് പ്ലാറ്റ്‌ഫോമായ ട്രിപ്അഡ്‌വൈസർ പ്രഖ്യാപിച്ച ‘ട്രാവലേഴ്‌സ് ചോയ്സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷൻ അവാർഡ് 2023’ പ്രകാരമാണ് ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ദുബായിയെ തിരഞ്ഞെടുത്തത്.
Cover Image: Dubai Media Office.