ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം നീട്ടി നൽകുമെന്ന് RTA അറിയിച്ചു. നിലവിൽ ഏപ്രിൽ 25 വരെയാണ് സൗജന്യ പാർക്കിങ്ങ് അനുവദിച്ചിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഏപ്രിൽ 18, ശനിയാഴ്ച്ച RTA ഈ വിവരം പങ്കുവെച്ചത്.
ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും വിലയിരുത്തിയ ശേഷം ഇവ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഏപ്രിൽ 17-നു തീരുമാനിച്ചിരുന്നു.
ഇതിനേ തുടർന്നാണ് ഈ കാലയളവിൽ വാഹനങ്ങളുടെ പാർക്കിങ്ങ് സൗജന്യമായി തുടരാൻ RTA തീരുമാനിച്ചത്.