ദുബായ് കിരീടാവകാശി ICC ചെയർമാനുമായും, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തി

UAE

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ചെയർമാനുമായും, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തി. 2025 ഏപ്രിൽ 9-ന് മുംബൈയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

ഷെയ്ഖ് ഹംദാൻ ICC ചെയർമാൻ ജയ് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ് തുടങ്ങിയവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Source: Dubai Media Office.

അന്താരാഷ്ട്ര സഹകരണങ്ങളിലൂടെ ആഗോള കായികമേഖലയ്ക്ക് കരുത്ത് പകരുന്നതിന് യു എ ഇ മുന്നോട്ട് വെക്കുന്ന പ്രതിബദ്ധത ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാട്ടി. 2005 മുതൽ ICC-യുടെ ആസ്ഥാനം ദുബായിൽ പ്രവർത്തിക്കുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2025-ലെ ICC ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന്റെ നേട്ടത്തെ അദ്ദേഹം അഭിനന്ദിച്ചു. കായികമേഖലയിൽ ഉൾപ്പടെ യു എ ഇ ഒരുക്കുന്ന ലോകോത്തര നിലവാരം, സംഘാടനമികവ് തുടങ്ങിയവയെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രത്യേകം എടുത്ത് പറഞ്ഞു.