ദുബായ് കിരീടാവകാശി ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി. 2025 ഏപ്രിൽ 9-ന് മുംബൈയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഏപ്രിൽ 8-ന് ഇന്ത്യയിലെത്തിയിരുന്നു. യു എ ഇയും, ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.

Source: Dubai Media Office.

വാണിജ്യം, ഊർജ്ജം, നിക്ഷേപം, നിർമ്മാണം, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി. ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), ബൈലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ട്രീറ്റി (BIT) തുടങ്ങിയ കരാറുകൾ നൽകിയ ഊർജ്ജം കൂടുതൽ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും അവലോകനം നടത്തി.