ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. 2025 ഏപ്രിൽ 8-ന് ന്യൂ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
Hamdan bin Mohammed meets @narendramodi, Prime Minister of India in New Delhi. pic.twitter.com/BOJ5UFq3OT
— Dubai Media Office (@DXBMediaOffice) April 8, 2025
യു എ ഇ നേതാക്കളുടെ ആശംസകൾ ഷെയ്ഖ് ഹംദാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ച് ഇരുകൂട്ടരും ചർച്ചകൾ നടത്തി.

തുടർന്ന് ദുബായ് കിരീടാവകാശി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, ഇന്ത്യൻ പ്രതിരോധ മന്ത്രി ശ്രീ. രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഏപ്രിൽ 8-ന് ഇന്ത്യയിലെത്തിയിരുന്നു.

ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹംദാനെയും സംഘത്തെയും ഇന്ത്യയുടെ പെട്രോളിയം പ്രകൃതി വാതക, ടൂറിസം മന്ത്രി ശ്രീ. സുരേഷ് ഗോപി സ്വാഗതം ചെയ്തു.