ദുബായ്: സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല പ്രവർത്തനസമയം നടപ്പിലാക്കും

GCC News

2025 ജൂലൈ 1 മുതൽ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല പ്രവർത്തനസമയം നടപ്പിലാക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വകുപ്പാണ് (DGHR) ഇക്കാര്യം പ്രഖ്യാപിച്ചത്.

‘അവർ ഫ്ലക്സിബിൾ സമ്മർ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഈ തീരുമാനം ദുബായിലെ സർക്കാർ വകുപ്പുകളിൽ പ്രാവർത്തികമാക്കുന്നതാണ്. 2024-ൽ ഈ തീരുമാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു.

സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല മാസങ്ങളിൽ ജോലി, കുടുംബജീവിതം എന്നിവ കൂടുതൽ കാര്യക്ഷമമായി ഒരുമിച്ച് കൊണ്ട് പോകുന്നതിന് സഹായിക്കുന്നതിനാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് ആഴ്ച തോറും അഞ്ച് ദിവസം ജോലി ചെയ്യുന്ന രീതിയിൽ രണ്ട് ഫ്ലക്സിബിൾ പ്രവർത്തനസമയക്രമം തിരഞ്ഞെടുക്കുന്നതിന് അനുമതി നൽകുന്നതാണ്.

2025 ജൂലൈ 1 മുതൽ 2025 സെപ്റ്റംബർ 12 വരെയാണ് ‘അവർ ഫ്ലക്സിബിൾ സമ്മർ’ പ്രവർത്തനസമയം നടപ്പിലാക്കുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള അവകാശം ഓരോ വകുപ്പുകളിലും നിക്ഷിപ്തമായിരിക്കും.