‘ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023’ അടുത്ത വർഷം ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 ഡിസംബർ 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
2023 ഏപ്രിൽ 21 മുതൽ മെയ് 7 വരെയാണ് ‘ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023’ സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ ഏറ്റവും മികച്ച രുചിയനുഭവങ്ങളുടെ ഒത്ത് ചേരലാണ് ദുബായ് ഫുഡ് ഫെസ്റ്റിവൽ.
ആഗോള തലത്തിലുള്ള ഭക്ഷ്യവിഭവങ്ങൾക്കൊപ്പം, തനതായ എമിറാത്തി രുചിയനുഭവങ്ങൾ ഉൾപ്പടെ ഈ മേളയിലെത്തുന്ന സന്ദർശകർക്ക് ലഭിക്കുന്നതാണ്. ദുബായിൽ വാർഷികാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ ഭക്ഷണമേളയുടെ ഒമ്പതാമത് പതിപ്പ് 2022 മെയ് 2 മുതൽ മെയ് 15 വരെ ഭക്ഷണപ്രേമികൾക്ക് വിരുന്ന് ഒരുക്കിയിരുന്നു.