ദുബായ്: മെയ് 4-ന് ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

UAE

പ്രവാസി ഇന്ത്യക്കാർക്കായി ദുബായിൽ വെച്ച് 2024 മെയ് 4, ശനിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 2024 മെയ് 1-നാണ് കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഓഡിറ്റോറിയത്തിൽ വെച്ച് മെയ് 4-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്. ഈ ഓപ്പൺ ഹൗസിൽ ദുബായിലെയും, നോർത്തേൺ എമിറേറ്റുകളിലെയും പ്രവാസി ഇന്ത്യക്കാർക്ക് കോൺസൽ ജനറൽ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്നങ്ങൾ പങ്ക് വെക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.

ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നതിന് മുൻ‌കൂർ അനുമതി ആവശ്യമില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ടെത്തിക്കൊണ്ട് ഈ ഓപ്പൺ ഹൗസിൽ പങ്കെടുക്കാവുന്നതാണ്.