ദുബായ്: ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ്പ് സേവനം ലഭ്യമാക്കി

featured GCC News

എമിറേറ്റിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ്പ് സേവനം ലഭ്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജനുവരി 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനും, ബുക്ക് ചെയ്‌തിട്ടുള്ള അപ്പോയിന്റ്മെന്റുകൾ പുനഃക്രമീകരിക്കുന്നതിനും ഈ വാട്സ്ആപ്പ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 0588009090 എന്ന നമ്പറിലൂടെ ‘Mahboub’ എന്ന ഈ ചാറ്റ്ബോട്ട് സേവനം ലഭ്യമാണ്.

വിവിധ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച RTA നയത്തിന്റെ ഭാഗമായാണിത്.