ദുബായ്: മുഷ്‌രിഫ് നാഷണൽ പാർക്കിൽ ‘മുഷ്‌രിഫ് ഹബ്’ തുറന്നു

GCC News

മുഷ്‌രിഫ് നാഷണൽ പാർക്കിൽ ‘മുഷ്‌രിഫ് ഹബ്’ തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 മെയ് 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പ്രകൃതിരമണീയമായ മേഖലകളെ കായിക, വിനോദ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ഒരു നൂതന നയത്തിന്റെ ഭാഗമായാണ് ഈ നടപടി.

Source: Dubai Media Office.

ദുബായിലെ ഏറ്റവും വലിയ പാർക്കുകളിലൊന്നായ മുഷ്‌രിഫ് നാഷണൽ പാർക്കിൽ ഒരുക്കിയിരിക്കുന്ന ‘മുഷ്‌രിഫ് ഹബ്’ സന്ദർശകർക്ക് വൈവിധ്യമായ അനുഭവനകളും സേവനങ്ങളും നൽകുന്നു.

Source: Dubai Media Office.

ഈ പദ്ധതിയുടെ ഭാഗമായി എമിറേറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മൗണ്ടൈൻ ബൈക്ക് ട്രാക്ക്, അതിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സമഗ്ര സ്‌കിൽസ് ഏരിയ എന്നിവ സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്. ഇതിന് പുറമെ സന്ദർശകർക്കായി കഫെ, റസ്റ്റോറന്റ്, ചേഞ്ചിങ് റൂം, ഷവർ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.