COVID-19 PCR പരിശോധനാ നിരക്ക് 150 ദിർഹം ആക്കി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ദുബായിലെ സർക്കാർ ആശുപത്രികളിലെ PCR പരിശോധനാ നിരക്കുകളാണ് 150 ദിർഹത്തിലേക്ക് കുറച്ചിട്ടുള്ളത്.
സെപ്റ്റംബർ 29, ചൊവ്വാഴ്ച്ചയാണ് DHA ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനത്തിന് മുൻപ് PCR ടെസ്റ്റിംഗിനായി 250 ദിർഹമാണ് ഈടാക്കിയിരുന്നത്.
DHA-യ്ക്ക് കീഴിലുള്ള ആരോഗ്യ സേവനകേന്ദ്രങ്ങളിലെ നിരക്കുകളാണ് നിലവിൽ കുറച്ചിട്ടുള്ളത്. സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
പൊതുജനങ്ങൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ കൊറോണ വൈറസ് പരിശോധനകൾ ലഭ്യമാക്കുന്നതിനായാണ് ഈ തീരുമാനം. നേരത്തെ സെപ്റ്റംബർ 13-ന് സമാനമായ ഒരു തീരുമാനത്തിലൂടെ DHA, PCR ടെസ്റ്റിംഗ് നിരക്കുകൾ 370 ദിർഹത്തിൽ നിന്ന് 250 ദിർഹത്തിലേക്ക് കുറച്ചിരുന്നു.