ഈദ്: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

GCC News

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2024 ഏപ്രിൽ 5-നാണ് RTA ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകിയത്.

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് RTA നൽകുന്ന സേവനങ്ങളായ മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

മെട്രോ സമയങ്ങൾ (ഗ്രീൻ, റെഡ് ലൈനുകളിൽ)

  • ഏപ്രിൽ 6 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • ഏപ്രിൽ 7 – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
  • ഏപ്രിൽ 8 മുതൽ 13 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • ഏപ്രിൽ 14 – രാവിലെ 8 മുതൽ രാത്രി 12 മണി വരെ.

ട്രാം സമയങ്ങൾ

  • തിങ്കൾ മുതൽ ശനി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • ഞായറാഴ്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഈദ് അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല. ഇവ റമദാൻ 29, ശവ്വാൽ 3 എന്നീ ദിനങ്ങളിൽ പ്രവർത്തിക്കുന്നതാണ്.

ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

വാഹന പാർക്കിങ്ങ്

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) റമദാൻ 29 മുതൽ ശവ്വാൽ 3 വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.