ഈദ്: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം

GCC News

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2026 മാർച്ച് 16-നാണ് RTA ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകിയത്.

മെട്രോ സമയങ്ങൾ (ഗ്രീൻ, റെഡ് ലൈനുകളിൽ)

  • മാർച്ച് 18 മുതൽ 21 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • മാർച്ച് 22, ഞായറാഴ്ച – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.

ട്രാം സമയങ്ങൾ

  • മാർച്ച് 18 മുതൽ 21 വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • മാർച്ച് 22, ഞായറാഴ്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഈദ് അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല.

ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ കിഫാഫ്, അൽ തവർ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

വാഹന പാർക്കിങ്ങ്

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.