അൽ മക്തൂം ബ്രിഡ്ജ് 2025 ജനുവരി 16 വരെ ഭാഗികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 സെപ്റ്റംബർ 19-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2025 ജനുവരി 16 വരെയുള്ള കാലയളവിൽ താഴെ പറയുന്ന പ്രകാരമാണ് അൽ മക്തൂം പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- തിങ്കൾ മുതൽ ശനിയാഴ്ച വരെ ദിനവും രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ.
- ഞായറാഴ്ച്ചകളിൽ 24 മണിക്കൂറും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
ഈ പാലത്തിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.
Cover Image: Wikimedia Commons.